ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ബേപ്പൂർ: റോഡരികില്‍ ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിെൻറയും ബേബിയുടേയും മകന് പ്രജീഷ് എന്ന കുട്ടനാണ് (33) മരിച്ചത്. മാത്തോട്ടം, വിജിത്ത് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ് പ്രജീഷ്. ശനിയാഴ്ച രാത്രി ഒരു മണിയോടെ കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ കേടായ ഓട്ടോ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗത്തിൽ കോഴിക്കോട് ഭാഗത്തുനിന്ന് മീഞ്ചന്ത ഭാഗത്തേക്ക് വന്ന സിൽവർ കളറുള്ള കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി.ഓട്ടോ റിപ്പയറിങ്ങിനിടെ കാറിടിച്ച് ഡ്രൈവര്‍ മരിച്ചുനാട്ടുകാരും അതുവഴിവന്നവരും ചേർന്ന് ഇവരെ നാലുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ച ആറു മണിയോടെ പ്രജീഷ് മരിച്ചു.
കേടായ ഓട്ടോ നന്നാക്കാൻ സൻഹായിക്കുന്നതിനായി ഇദ്ദേഹം കൂട്ടുകാരായ ഷിജിന്, ബിനു എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർക്ക് രണ്ടു പേർക്കും സാരമല്ലാത്ത പരിക്കുപറ്റി. സഹായിക്കാൻ എത്തിയതാണ് അതുവഴി പോവുകയായിരുന്ന സന്തോഷ്. പൊലീസ് അന്വേഷണം ആരംഭിച്ചു