കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് കടക്കാന്‍ ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട

നിലമ്പൂര്‍: നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും.

യാത്രക്കാര്‍ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ഇപാസും കരുതണമെന്നായിരുന്നു തമിഴ്‌നാട് ഉത്തരവിറക്കിയിരുന്നത്. തുടര്‍ന്ന് അതിര്‍ത്തിയിലും ചെക്ക് പോസ്റ്റുകളിലും ചെക്‌പോസ്റ്റുകളിലും കര്‍ശന പരിശോധനയാണ് നടന്നിരുന്നത്.

കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റില്ലാത്ത കേരളത്തില്‍നിന്നുള്ള മുഴുവന്‍ യാത്രക്കാരെയും അതിര്‍ത്തിയില്‍ മടക്കിയിരുന്നു. നൂറുകണക്കിന് ആളുകള്‍ക്കാണ് മടങ്ങേണ്ടിവന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടം തമിഴ്‌നാട്ടിലെ ഉന്നത അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. തിങ്കളാഴ്ച മുതല്‍ ഇപാസുള്ള മുഴുവന്‍ യാത്രക്കാരെയും കടത്തിവിട്ടുതുടങ്ങി.