പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ
മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചതിന് തുല്യമാണെന്ന് കെ പി എസ് ടി എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ,പരിശുദ്ധ റംസാന്‍ വ്രതം കടന്നു വരുന്നത്, പരീക്ഷ പുതുതായി നിശ്ചയിച്ച തീയതികളിലാണെന്നിരിക്കെ അതും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത മാനസിക സംഘര്‍ഷത്തിലാക്കും. മലപ്പുറം ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.സുരേഷ്, ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് രഞ്ജിത് വി, അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഹാരിസ് ബാബു കെ, സ്വാഗതം പറഞ്ഞു. റവന്യൂ ജില്ലാ സെക്രട്ടറി പി.വിനോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി കെ.വി മനോജ് കുമാര്‍, ശോഭ സാറ വര്‍ഗ്ഗീസ്സ്, നസീറ.എന്‍സി, മന്‍സൂറലി.പി, അബ്ദുല്‍ ജലീല്‍.പി, എന്നിവര്‍ പ്രസംഗിച്ചു. രാജു കെ, ബൈജു.പിഎന്‍,
മൊയ്തീന്‍ കുട്ടി എം ,
സുബ്രഹ്മണ്യന്‍ പി,.രഞ്ജിത് കെ,
റിഹാസ് എന്‍ , സുബോധ് പി.ജോസഫ്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ബിനൂപ് കുമാര്‍.കെ പി, നന്ദി പറഞ്ഞു.