പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.
കോഴിക്കോട്: മാവൂരില്‍ പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്. മാവൂര്‍ കൂളിമാട് റോഡില്‍ ഗ്രാസിം ഗെയ്റ്റിന് സമീപം മാവൂര്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിതരണ ശൃംഗലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സി രാംകുമാര്‍ പറഞ്ഞു.
കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ വി സന്തോഷ് കുമാര്‍, സിപിഒമാരായ കെ പ്രസാദ്, എ ബിജു, ഹോം ഗാര്‍ഡ്മാരായ കെ വിശ്വനാഥന്‍, കെ പി മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.