സാംസ്ക്കാരിക മുന്നേറ്റത്തിന് ഇനിയുള്ള പ്രതീക്ഷ തപസ്യ മാത്രം- പത്മശ്രീ. ബാലൻ പൂതേരി

തിരൂർ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൽ ഇന്നു കണ്ടുവരുന്ന സാംസ്ക്കാരിക മൂല്യച്യുതിക്ക് അറുതി വരുത്തണമെങ്കിൽ തപസ്യയെപ്പോലുള്ള സംഘടനകൾക്കു മാത്രമെ സാധിക്കൂവെന്ന് പത്മശ്രീ ജേതാവും സാഹിത്യകാരനുമായ ബാലൻപൂതേരി പറഞ്ഞു.

തപസ്യ കലാ-സാഹിത്യ വേദി മലപ്പുറം ജില്ലാസമിതിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വവിതരണയജ്ഞത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.സി.വി. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ടി.വി. സദാനന്ദൻ , കൃഷ്ണകുമാർ പുല്ലൂരാൻ, എം.എസ്. കണ്ണമംഗലം, രമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു.