മയക്കുമരുന്നുമായി കർണാടക സ്വദേശി പിടിയിൽ

വാ​ള​യാ​ർ: മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ. നി​യ​മ​സ​ഭ ​ തെരഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് അ​സി​സ്​​റ്റ​ൻ​റ് ക​മീ​ഷ​ണ​ർ എ. ​ര​മേ​ശും പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സും സം​യു​ക്ത​മാ​യി കോ​യ​മ്പ​ത്തൂ​ർ-​പാ​ല​ക്കാ​ട്‌ ഹൈ​വേ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​സ്മാ​യി​ൽ (31) പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന​വ​യാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് മ​യ​ക്കു​മ​രു​ന്ന്​ കൊ​ണ്ടു​പോ​കു​ന്ന​ത്.

പാ​ല​ക്കാ​ട്‌ സ്‌​ക്വാ​ഡ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ജ​യ​പ്ര​കാ​ശ​ൻ, ആ​ർ. വേ​ണു​കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ ബി. ​ഷൈ​ബു, കെ. ​ജ്ഞാ​ന​കു​മാ​ർ, അ​ഭി​ലാ​ഷ്, അ​നി​ൽ കു​മാ​ർ, എം. ​അ​ഷ​റ​ഫ​ലി, എ .​ബി​ജു, സി. ​ഭു​വ​നേ​ശ്വ​രി, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ ലൂ​ക്കോ​സ്, കൃ​ഷ്ണ കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, രാ​ജേ​ഷ് കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, ഡ്രൈ​വ​ർ രാ​ഹു​ൽ (എ​ല്ലാ​വ​രും പാ​ല​ക്കാ​ട്‌ റേ​ഞ്ച് ഓ​ഫി​സ്) എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.