പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ: പട്ടാമ്പി സീറ്റിൽ താൻ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു.

 

അതേ സമയം നിലമ്പൂർ തരികയാണെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പയിയിൽ മത്സരിക്കാനില്ലെന്ന് ഷൗക്കത്ത് അറിയിച്ചതോടെ കോൺഗ്രസ് നേതൃത്വം വീണ്ടും പ്രതിസന്ധിയിലായി. നിലമ്പൂരിൽ സമ്മർദ്ദം ചെലുത്തിയിരുന്ന ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകി സമവായത്തിലെത്തിക്കാനായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. നിലമ്പൂരിൽ മലപ്പുറം ഡിസിസി അധ്യക്ഷൻ വി.പി.പ്രകാശിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.