Fincat

ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത്; സാദിഖലി ശിഹാബ് തങ്ങൾ

തിരൂർ: യു.ഡി.എഫ് സ്ഥാനാർഥികൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്നും അതിൻ്റെ ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

1 st paragraph

തിരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത്.

2nd paragraph

ജനാധിപത്യ മുന്നണി സംവിധാനത്തിലെ ഭരണമല്ല മറിച്ച് ഒരു ഏകാധിപതിയുടെ ഭരണ പ്രതീതിയാണനുഭപ്പെട്ടത്. മുന്നണിയിലെ മറ്റു കക്ഷികളോടും, ജനങ്ങളോടും അകലം പാലിച്ചുള്ള ഭരണരീതി ഈ തെരഞ്ഞെടുപ്പോടെ മാറ്റണം.

കഴിഞ്ഞ കാല നല്ല ജനസമ്പർക്കമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിന് യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും തങ്ങൾ അഭ്യർഥിച്ചു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എ.പത്മകുമാർ അധ്യക്ഷത വഹിച്ചു.സി.മമ്മൂട്ടി എം.എൽ.എ, സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ, വെട്ടം ആലിക്കോയ,

വി.കെ.ഫൈസൽ ബാബു, പി.രാമൻകുട്ടി, സി.മുഹമ്മദലി, പി.സൈതലവി മാസ്റ്റർ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, അഡ്വ.കെ.പി.മറിയുമ്മ, മുനിസിപ്പൽ ചെയർപേഴ്സൺ എ.പി.നസീമ എന്നിവർ പങ്കെടുത്തു.