കോവിഡ് 19: 177 പേര്‍ക്ക് രോഗമുക്തി 163 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,791 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,430 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) 177 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,825 ആയി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ 163 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ.

16,430 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,791 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 96 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 52 പേരും 10 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 595 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 17) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍നഗര്‍ 04
ആലങ്കോട് 07
ആനക്കയം 04
അങ്ങാടിപ്പുറം 01
അരീക്കോട് 02
ഊരകം 08
ചാലിയാര്‍ 02
ചീക്കോട് 01
ചെറിയമുണ്ടം 01
ചോക്കാട് 02
എടക്കര 01
എടപ്പാള്‍ 06
എടരിക്കോട് 02
എടവണ്ണ 03
ഇരിമ്പിളിയം 02
കാളികാവ് 04
കണ്ണമംഗലം 05
കരുവാരക്കുണ്ട് 01
കാവനൂര്‍ 02
കീഴാറ്റൂര്‍ 01
കീഴുപറമ്പ 02
കോഡൂര്‍ 02
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 03
കുറുവ 01
മലപ്പുറം 09
മമ്പാട് 02
മഞ്ചേരി 05
മങ്കട 01
മാറാക്കര 02
മൂന്നിയൂര്‍ 03
മൂര്‍ക്കനാട് 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍ 04
ഒതുക്കുങ്ങല്‍ 06
പാണ്ടിക്കാട് 03
പറപ്പൂര്‍ 05
പെരുമണ്ണ ക്ലാരി 01
പെരുവല്ലൂര്‍ 02
പൊന്നാനി 04
പൂക്കോട്ടൂര്‍ 01
പുളിക്കല്‍ 01
പുല്‍പ്പറ്റ 01
പുഴക്കാട്ടിരി 02
തലക്കാട് 01
തവനൂര്‍ 01
തേഞ്ഞിപ്പലം 02
തൃക്കലങ്ങോട് 03
തുവ്വൂര്‍ 02
തിരൂര്‍ 04
ഊര്‍ങ്ങാട്ടിരി 03
വള്ളിക്കുന്ന് 05
വട്ടംകുളം 01
വഴിക്കടവ് 04
വെളിയങ്കോട് 02
വേങ്ങര 04
വെട്ടം 03