തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതികസമർപ്പിച്ചത്.
ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.ജയശങ്കർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ, ദേശിയ സമിതി അംഗം പി.ടി ആലിഹാജി, ടി.ഭരതൻ, കെ.പി, മണികണ്ഠൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു