ദേശീയ പുരസ്കാര നിറവിൽ ഒരു പാതിരാ സ്വപനം പോലെ
തൻ്റെ സിനിമ പ്രദർശിപ്പിച്ചതിനു ശേഷമുള്ള സംവാധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ദേശിയ അവാർഡ് ലഭിച്ച വാർത്തയറിയുക. പൊന്നാനി രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയാണ് ഈ അസുലഭ മുഹൂർത്തിന് സാക്ഷ്യം വഹിച്ചത് .
ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപനം പോലെ എന്ന ഹ്രസ്വ ചിത്രമാണ് മികച്ച കുടുബ മൂല്യമുള്ള ഹ്രസ്വചിത്രത്തിനുള്ള ദേശിയ പുരസ്കാരം
നേടിയത്.കുടുബന്ധങ്ങളുടെയും വ്യക്തിസ്വാതന്ത്രത്തിൻ്റെയും പുനർനി ർണ്ണയിക്കപെടേണ്ടുന്ന അതിരുകളാണ് ചിത്രം ചർച്ച ചെയ്യുന്നത്.
കൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കേയാണ് ശരൺ ചിത്രം നിർമ്മിക്കുന്നത്. 37 മിനിട്ടാണ് ചിത്രത്തിൻ്റെ ദൈർഖ്യം. നാദിയ മൊയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഐ.എഫ്.എഫ്. ഐ യുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെക്കെപെട്ടിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശികളായ വേണുഗോപാലിൻ്റെയും ഉഷയുടെയും മകനാണ് ശരൺ വേണുഗോപാൽ