Fincat

സി എസ് ബി ബാങ്കില്‍ ഇന്ന്  പണിമുടക്ക് 

മലപ്പുറം: ബാങ്ക് ജീവനക്കാരുടെ ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു് കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ സ്റ്റാഫ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) നേതൃത്വത്തില്‍ മാര്‍ച്ച് 26ന് (വെള്ളിയാഴ്ച) അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും.പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് ഇതര ബാങ്ക് ജീവനക്കാര്‍ എ ഐ ബി ഇ എനേതൃത്വത്തില്‍ സി എസ് ബി ബാങ്കിന് മുമ്പില്‍ പ്രകടനം നടത്തി.

പെരിന്തല്‍മണ്ണ സി എസ് ബി ബാങ്കിന് മുമ്പില്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം
1 st paragraph

മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്ന പ്രകടനത്തിനും ധര്‍ണ്ണക്കും ബറോഡാ ബാങ്ക് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.എം ഹനീഫ, കാനറാ ബാങ്ക് യൂണിയന്‍ സംസ്ഥാന അസി.സെക്രട്ടരി പി.കെ.സുദീപ് ദാസ് ,ഫെഡറല്‍ ബാങ്ക് യുണിയന്‍ ദേശീയ സെക്രട്ടരി സി ആര്‍ ശ്രീലസിത്, ജില്ലാ സഹകരണ ബാങ്ക് യൂണിയന്‍ പ്രതിനിധി ഫൗസിയ, എം കെ സോമസുന്ദരന്‍, സി എച്ച് ഉമ്മര്‍, മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.