തിരൂരിലെ സ്റ്റേഡിയവും പരിസരവും വൃത്തിയാക്കുന്നതിനായി മാസ്സ് ക്ലീൻ ഡ്രൈവ് നടത്തി മോണിംഗ് സ്റ്റാർ തിരൂർ നാടിന് മാതൃകയായി.

തിരൂർ: പൊതുജനങ്ങളുടെയും BSF ജവാൻമാരുടെയും സഹകരണത്തോടെയാണ് മോണിംഗ് സ്റ്റാർ തിരൂരിൻ്റെ ആഭിമുഖ്യത്തിൽ തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയവും പരിസരവും ശുചീകരണം നടത്തിയത്. കാലങ്ങളായി കാടുമൂടിക്കിടന്നിരുന്ന സ്റ്റേഡിയം പരിസരം വൃത്തിയാക്കിയും പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവാതെ വൃത്തിഹീനമായിക്കിടന്നിരുന്ന ഗാലറിയും മറ്റും ശുചീകരിച്ചുമാണ് മോണിംഗ് സ്റ്റാർ തിരൂർ നാടിനഭിമാനകരമായ മാതൃക കാഴ്ച്ചവെച്ചത്.

ഇത്തരം സന്നദ്ധ സേവന പ്രവർത്തനങ്ങൾ രാജ്യത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുവാനാണ് തങ്ങളുടെ സഹകരണമെന്നും BSF ജവാന്മാർ പറഞ്ഞു.

 

ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ AP നസീമ ഉദ്ഘാടനം ചെയ്തു. എം എം റാഷിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ എന്ന മാണ്ടി, സലാം മാസ്റ്റർ, ഈസ മാസ്റ്റർ, സിയാദ് വെൽക്കം, ബിനീഷ് പരുത്തിക്കുന്നൻ, റഫീഖ് പുല്ലൂണി, ബാവ മങ്ങാടൻ, നൗഷാദ് മുണ്ടത്തോട്, ശുഹൈബ്, സഹീർ ബാബു, ഫാറൂഖ് റഹ്മാൻ, പ്രൊഫസർ ജാനിഫ്, റഹീസ്,ഷെബീർ, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

ഷബീബ് അസോസിയേറ്റ് സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു