കോവിഡ് 19: ജില്ലയില്‍ 261 പേര്‍ക്ക് രോഗം 190 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 251 പേര്‍ക്ക് ഉറവിടമറിയാതെ നാല് പേര്‍ക്ക് ചികിത്സയില്‍ 1,811 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,208 പേര്‍

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ ആറ്) 261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ നാല് പേര്‍ക്കും 251 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്ന് രോഗമുക്തരായ 190 പേരുള്‍പ്പടെ ജില്ലയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,230 ആയി.  

 

18,208 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,811 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 116 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 77 പേരും 64 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 610 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുത്. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (ഏപ്രില്‍ ആറ്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 01

ആലങ്കോട് 01

അമരമ്പലം 06

അങ്ങാടിപ്പുറം 06

അരീക്കോട് 01

ഊരകം 04

ചാലിയാര്‍ 01

ചീക്കോട് 01

ചേലേമ്പ്ര 03

ചോക്കാട് 01

ചുങ്കത്തറ 03

എടപ്പാള്‍ 04

എടരിക്കോട് 01

എടവണ്ണ 02

ഏലംകുളം 01

കാലടി 02

കല്‍പകഞ്ചേരി 01

കണ്ണമംഗലം 07

കരുളായി 01

കരുവാരക്കുണ്ട് 01

കീഴാറ്റൂര്‍ 01

കീഴുപറമ്പ് 01

കൊണ്ടോട്ടി 05

കോട്ടക്കല്‍ 04

കുറുവ 01

കുറ്റിപ്പുറം 01

കുഴിമണ്ണ 01

മക്കരപ്പറമ്പ 01

മലപ്പുറം 24

മമ്പാട് 01

മംഗലം 05

മഞ്ചേരി 03

മങ്കട 02

മാറാക്കര 02

മാറഞ്ചേരി 04

മേലാറ്റൂര്‍ 02

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 02

മൊറയൂര്‍ 06

നന്നമ്പ്ര 03

നന്നംമുക്ക് 04

നിലമ്പൂര്‍ 06

നിറമരുതൂര്‍ 02

ഒതുക്കുങ്ങല്‍ 02

പള്ളിക്കല്‍ 04

പാണ്ടിക്കാട് 01

പരപ്പനങ്ങാടി 06

പറപ്പൂര്‍ 02

പെരിന്തല്‍മണ്ണ 08

പെരുമ്പടപ്പ് 03

പൊന്മുണ്ടം 01

പൊന്നാനി 06

പൂക്കോട്ടൂര്‍ 01

പോരൂര്‍ 01

പുലാമന്തോള്‍ 03

പുളിക്കല്‍ 03

പുല്‍പ്പറ്റ 01

പുറത്തൂര്‍ 01

താനൂര്‍ 03

തലക്കാട് 05

തവനൂര്‍ 03

താഴേക്കോട് 02

തേഞ്ഞിപ്പലം 09

തിരുനാവായ 01

തിരുവാലി 01

തിരൂര്‍ 13

തിരൂരങ്ങാടി 03

വളാഞ്ചേരി 05

വളവന്നൂര്‍ 03

വള്ളിക്കുന്ന് 03

വട്ടംകുളം 03

വാഴക്കാട് 03

വാഴയൂര്‍ 01

വഴിക്കടവ് 01

വെളിയങ്കോട് 01

വേങ്ങര 03

വെട്ടം 22

വണ്ടൂര്‍ 02