രോഗവ്യാപനം കൂടിയാൽ ലോക്ഡൗൺ വേണ്ടി വരും: ആരോഗ്യമന്ത്രി

തിരുവനന്തപുരം:​സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിൻ ക്ഷാമമുണ്ടെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങക്ക് പഞ്ചായത്ത് തലത്തില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കാനാണ് നിർദേശം. ഒപ്പം തന്നെ കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമുണ്ടെന്നും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും രോഗവ്യാപനം കൂടിയാൽ പ്രാദേശികമായി ലോക്ഡൗൺ വേണ്ടി വരുമെന്നും എന്നാൽ പൂർണ്ണമായ അടച്ചിൽ ഇപ്പോൾ ആലോചിക്കുന്നില്ല. പരമാവധി ആൾക്കൂട്ടം ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ദേവസ്വം ബോർഡ് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.