മന്ത്രി കെ ടി ജലീലില്‍ പ്രശ്‌നത്തില്‍ സി.പി.ഐ നിലപാടു വ്യക്തമാക്കണം: ബാബു കാര്‍ത്തികേയൻ

മലപ്പുറം : ബന്ധു നിയമന വിവാദത്തില്‍ തന്റെ അടുപ്പക്കാരെ നിയമിക്കാന്‍ മന്ത്രി ജലീല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതു് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് കേരള’ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.   

നാഷണലിസ്റ്റ് കോമ്#ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍ നിര്‍വഹിക്കുന്നു

                    

ഒരു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ എന്‍.സി.പി.യുടെ മന്ത്രിയായിരുന്നതോമസ് ചാണ്ടി രാജി വെക്കാതെ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കില്ലാ എന്ന നിലപാടെടുത്ത സി.പി.ഐക്ക് ഇപ്പോള്‍ എന്തു പറയാന്‍ ഉണ്ട് എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു . മലപ്പുറത്ത് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് കേരളയുടെ ഓഫിസ് ഉല്‍ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.യോഗത്തില്‍ പി.എച്ച്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി രഘു , സുനില്‍കുമാര്‍ ചേലേമ്പ്ര, അബ്ദുറഹിമാന്‍ മുള്ളേങ്ങല്‍, അയ്യപ്പന്‍ നാട്ടാണത്ത്, സമീര്‍ കളിയാട്ടുമുക്ക്, വി പി സുരേഷ് കുമാര്‍, റഫീഖ് കുരിക്കള്‍, മാനു കോട്ടക്കല്‍, കുഞ്ഞിപ്പ വളാഞ്ചേരി, ബാബു തിരൂര്‍, അപ്പച്ചന്‍ നിലമ്പൂര്‍, കെ അത്തീബ്, കെ പി മണികണ്ഠന്‍ സംസാരിച്ചു.