Fincat

ഇന്ന് മഹാനവമി; പൂജവച്ച് മൊബൈലും ടാബും:തിങ്കളാഴ്ച വിദ്യാരംഭം


തിരൂർ: മഹാനവമി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. ഇത്തവണ രണ്ടുദിവസമാണ് മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍. കോവിഡ് നിയന്ത്രണം പാലിച്ച് ദുര്‍ഗാഷ്ടമി ദിനമായ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ വീടുകളില്‍ പൂജവച്ചു.ക്ഷേത്രങ്ങളിലും ആയുധ, പുസ്തക പൂജകള്‍ നടന്നു.പതിവ് പഠനോപകരണങ്ങള്‍ക്ക് ഒപ്പം മൊബൈല്‍ ഫോണും ടാബും ഇക്കുറി പൂജവച്ചു. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും.ആഘോഷം ചടങ്ങിന് മാത്രം വീട്ടില്‍ രണ്ടോ മൂന്നോ അടുത്ത കുടുംബാംഗങ്ങള്‍മാത്രം മതി.കണ്ടെയ്ന്‍മെന്റ് സോണില്‍ വീടിനുപുറത്ത് ആഘോഷം വേണ്ട.

1 st paragraph

2nd paragraph

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയണം.നാവില്‍ എഴുതാന്‍ ഒരുകുട്ടിക്ക് ഉപയോഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോഗിക്കരുത്.തിരൂർ തൃക്കണ്ടിയൂർ മാക്കോത്ത് വീട്ടിലെ കുട്ടികൾ മൊബൈലും, ടാബും പൂജ വെയ്പിന് വെച്ചു.