ഗതാഗത നിയന്ത്രണം
തിരൂര്‍- താഴെപാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തിരൂര്‍-പൊന്നാനി പുഴയുടെ വശങ്ങള്‍ കെട്ടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ താഴെപാലം- സിറ്റി ജംഗ്ഷന്‍ റോഡ് വഴി പോകേണ്ടതാണെന്നും എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.