തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റുമാർ, ഫീൽഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു

തിരൂർ : തിരൂർ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാരെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു .അപേക്ഷകർ പത്താം ക്ലാസ് പാസ്സായവരായിരിക്കണം. തൊഴിൽ രഹിതരോ / സ്വയം തൊഴിൽ ഉള്ളവരോ ആയ യുവതി /യുവാക്കൾ , ഏതെങ്കിലും ഇൻഷുറൻസ് കമ്പനികളിൽ മുൻ പ്രവർത്തി പരിചയം ഉള്ളവർ , വിമുക്ത ഭടന്മാർ , അംഗൻവാടി ജീവനക്കാർ , മഹിളാ മണ്ഡൽ വർക്കേഴ്സ് ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കമ്പ്യൂട്ടർ പരിഗജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന . വിരമിച്ച സർക്കാർ ജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കുന്നതാണ്.

അപേക്ഷകർ മൊബൈൽ നമ്പർ,വയസ്സും , പരിചയവും മറ്റു യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ കോപ്പി സഹിതം ,രണ്ടു പാസ്പോര്ട്ട് സൈസ് ഫോട്ടോയോടു കൂടി വെള്ളക്കടലാസിൽ ബയോഡാറ്റ തയ്യാറാക്കി

‘ പോസ്റ്റൽ സൂപ്രണ്ട് , തിരൂർ ഡിവിഷൻ , തിരൂർ – 676104 ‘ എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ് .

കോവിഡ്‌-19 മാനദണ്ഡങ്ങൾ പാലിച്ചു ഇന്റർവ്യൂ നടത്തേണ്ടതിനാൽ ഇന്റർവ്യൂ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ് അല്ലാത്ത പക്ഷം ഓൺ ലൈൻ ഇന്റർവ്യൂ നടത്തുന്നതാണ് .

അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി 27.04.2021 . കൂടുതൽ വിവരങ്ങൾക്ക് 0494 2422490 , 9633665132 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

(NB: ഇന്റർവ്യൂ കഴിഞ്ഞു തിരഞ്ഞടുക്കപ്പെടുന്നവർ 5000 രൂപ Security Deposit കെട്ടിവെക്കേണ്ടതാണ്. ഏജൻസി നിർത്തലാക്കുന്ന സമയം തിരികെ നൽകുന്നതായിരിക്കും )