കോവിഡ് 19: പ്രതിദിന നിരക്കില്‍ പിന്നോട്ടില്ലാതെ ജില്ല 2,671 പേര്‍ക്ക് രോഗബാധ; 529 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,529 പേര്‍ക്ക് 75 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 17,361 പേര് ആകെ നിരീക്ഷണത്തിലുള്ളത് 33,796 പേര്
തുടര്‍ച്ചയായി രണ്ടാം ദിനവും 2,500 ന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുമായി മലപ്പുറം ജില്ല. വെള്ളിയാഴ്ച (ഏപ്രില്‍ 23) ജില്ലയില്‍ 2,671 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 2,529 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 75 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. വൈറസ് ബാധിതരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 57 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 643 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.
രണ്ട് ദിവസങ്ങളിലായി മാത്രം 5,447 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്നത് ആശങ്കാജനകമാണ്. ജില്ലയിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതോടൊപ്പം പ്രതിരോധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ ഒരു കാരണവശാലും പൊതു ഇടങ്ങളില്‍ പോകരുതെന്നും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
രോഗികള്‍ വര്‍ധിക്കുന്നതിനിടയിലും ഇന്ന് 529 പേര്‍ക്കാണ് ജില്ലയില്‍ രോഗമുക്തിയുണ്ടായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുട എണ്ണം 1,26,727 ആയി. ജില്ലയില്‍ നിലവില്‍ 33,796 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17,361 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 383 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 228 പേരും 170 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.
വാക്സിനേഷന് നടപടികളും ഇതോടൊപ്പം ജില്ലയില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇതുവരെ 5,00592 പേര്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. ഇതില്‍ 4,44,672 പേര്‍ക്ക് ഒന്നാം ഡോസും 55,920 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. ഇതില്‍ 38,089 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നാം ഡോസും 23,227 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് മുന്നണി പോരാളികളായ 13,637 ജീവനക്കാര്‍ക്ക് ഒന്നാം ഡോസും 10,974 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,482 പേര്‍ക്ക് ഒന്നാം ഡോസും 8,525 രണ്ടാം ഡോസും നല്കി. 45 വയസിനു മേല്‍ പ്രായമുള്ളവരായ 3,59,464 പേര്‍ക്ക് ഒന്നാം ഡോസും 13,194 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിട്ടുള്ളത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഏപ്രില്‍ 23 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 21
ആലങ്കോട് 12
ആലിപ്പറമ്പ് 37
അമരമ്പലം 21
ആനക്കയം 15
അങ്ങാടിപ്പുറം 28
അരീക്കോട് 19
ആതവനാട് 15
ഊരകം 14
ചാലിയാര്‍ 23
ചീക്കോട് 17
ചേലേമ്പ്ര 31
ചെറിയമുണ്ടം 18
ചെറുകാവ് 13
ചോക്കാട് 07
ചുങ്കത്തറ 15
എടക്കര 11
എടപ്പറ്റ 06
എടപ്പാള്‍ 78
എടരിക്കോട് 10
എടവണ്ണ 58
എടയൂര്‍ 17
ഏലംകുളം 28
ഇരിമ്പിളിയം 32
കാലടി 07
കാളികാവ് 33
കല്പകഞ്ചേരി 35
കണ്ണമംഗലം 09
കരുളായി 03
കരുവാരക്കുണ്ട് 46
കാവനൂര്‍ 09
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 14
കോഡൂര്‍ 14
കൊണ്ടോട്ടി 102
കൂട്ടിലങ്ങാടി 07
കോട്ടക്കല്‍ 17
കുറുവ 14
കുറ്റിപ്പുറം 49
കുഴിമണ്ണ 24
മക്കരപ്പറമ്പ് 01
മലപ്പുറം 118
മമ്പാട് 15
മംഗലം 21
മഞ്ചേരി 51
മങ്കട 02
മാറാക്കര 36
മാറഞ്ചേരി 22
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 27
മൂര്‍ക്കനാട് 20
മൂത്തേടം 04
മൊറയൂര്‍ 29
മുതുവല്ലൂര്‍ 07
നന്നമ്പ്ര 08
നന്നംമുക്ക് 09
നിലമ്പൂര്‍ 15
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 20
ഒഴൂര്‍ 21
പള്ളിക്കല്‍ 53
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 21
പറപ്പൂര് 33
പെരിന്തല്‍മണ്ണ 48
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 08
പെരുവള്ളൂര്‍ 37
പൊന്മള 19
പൊന്മുണ്ടം 06
പൊന്നാനി 117
പൂക്കോട്ടൂര്‍ 15
പോരൂര്‍ 53
പോത്തുകല്ല് 10
പുലാമന്തോള്‍ 17
പുളിക്കല്‍ 45
പുല്പറ്റ 20
പുറത്തൂര്‍ 16
പുഴക്കാട്ടിരി 04
താനാളൂര്‍ 15
താനൂര്‍ 22
തലക്കാട് 23
തവനൂര്‍ 69
താഴേക്കോട് 17
തേഞ്ഞിപ്പലം 17
തെന്നല 04
തിരുനാവായ 39
തിരുവാലി 18
തൃക്കലങ്ങോട് 17
തൃപ്രങ്ങോട് 13
തുവ്വൂര്‍ 05
തിരൂര്‍ 45
തിരൂരങ്ങാടി 15
ഊര്‍ങ്ങാട്ടിരി 50
വളാഞ്ചേരി 21
വളവന്നൂര്‍ 30
വള്ളിക്കുന്ന് 29
വട്ടംകുളം 46
വാഴക്കാട് 40
വാഴയൂര്‍ 27
വഴിക്കടവ് 20
വെളിയങ്കോട് 10
വേങ്ങര 28
വെട്ടത്തൂര്‍ 13
വെട്ടം 35
വണ്ടൂര്‍ 44