മമ്പുറം തങ്ങൾ സ്നേഹ ഭവനം പദ്ധതിയുടെ നാലാമത്തെ വീടിന്റെ കട്ടില വെക്കൽ കർമ്മം നിർവ്വഹിച്ചു.

ആതവനാട് പഞ്ചായത്തിലെ 22-ാം വാർഡിൽ ചെലൂരിലാണ് നിർദ്ദന കുടുംബത്തിന് വീടൊരുക്കുന്നത്.
എസ്.ഡി.പി.ഐ
ആതവനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന
“മമ്പുറം തങ്ങൾ സ്നേഹ ഭവനം”
പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണത്തിനാണ് വെള്ളിയാഴ്ച്ച വൈകുന്നേരം തുടക്കമായത്.
ചെലൂർ മഹല്ല് മുദരിസ് സയ്യിദ്
ഹുസൈൻ ജമലുല്ലൈലി തങ്ങൾ
കട്ടില വെച്ചുകൊണ്ട് വീടിന്റെ
നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ എ സൈതലവി ഹാജി,
മേഖല പ്രസിഡന്റ് അഷ്റഫ് പുത്തനത്താണി, പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫർ ഹാജി,ജനറൽ
സെക്രട്ടറി കെ.കെ അബ്ദുസലാം,
വൈസ് പ്രസിഡന്റുമാരായ എം.കെ സകരിയ്യ, കെ.സി സമീർ
പൗരപ്രമുഖരായ
കുന്നക്കാട്ട് രായീൻ കുട്ടി, കോത്താച്ചേരി ഇബ്രാഹീം, മരക്കാരുട്ടി പള്ളിപ്പാറ
കുന്നക്കാട്ട് മജീദ്, കരീച്ചാലിൽ ബക്കർ
തുടങ്ങിയവർ സംബന്ധിച്ചു.
മമ്പുറം തങ്ങൾ സ്നേഹ ഭവനം
പദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത മാസം കുടുംബത്തിന് കൈമാറുമെന്ന് ഭാരവാവാഹികൾ അറിയിച്ചു.