വിദ്യാഭ്യാസ രംഗത്ത് ബ്ലോക്ക് പഞ്ചായത്തുകൾക്ക് മാതൃകയായി തിരൂർ ബ്ലോക്ക് പഞ്ചായത്ത്
പൊതുവിദ്യാഭ്യാസ രംഗത്ത് വികസന പ്രവർത്തനങ്ങളിൽ ഭൗതിക സൗകര്യം ഒരുക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിലവിൽ പരിമിതികളുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിൽ വലിയ ഫണ്ടാണ് ബ്ലോക്ക് ഭരണസമിതിയുടെ അവസാന കാലയളവിൽ (2020-2021)ചെലവഴിചിരിക്കുന്നത്. 5 ലക്ഷം രൂപ ഉപയോഗിച്ച് പുറത്തൂർ പടിഞ്ഞാറേക്കര ഗവണ്മെന്റ് യു പി സ്കൂളിൽ നിർമ്മിച്ച മനോഹരമായ രണ്ട് പ്രവേശന കവാടങ്ങൾ നാടിനു സമർപ്പിച്ചു.
ഉദ്ഘാടനം: സി പി റംല (തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് )
അദ്ധ്യക്ഷൻ :സി പി അബ്ദുൽ ഷുക്കൂർ (വൈസ് പ്രസിഡണ്ട്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് )
എം മുജീബ് റഹ്മാൻ (ക്ഷേമ കാര്യം പുറത്തൂർ )
നിഷ കറുകയിൽ (വാർഡ് മെമ്പർ )കെ വി എം ഹനീഫ മാസ്റ്റർ,കെ ടി പ്രശാന്ത്, പ്രധാന അദ്ധ്യാപകൻ കെ ടി സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു..