കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് സി എഫ് എല്‍ ടി സി സെന്റര്‍ ഒരുങ്ങി
കോഡൂര്‍ പഞ്ചായത്തില്‍ ആദ്യത്തെ കോവിഡ് സി എഫ് എല്‍ ടി സെന്റര്‍ ഈസ്റ്റ് കോഡൂരിലെ കുട്ടശ്ശേരി കുളമ്പ് ജി എം എല്‍ പി സ്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15 കിടക്കകളോട് കൂടിയാണ് ആദ്യ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ വീണ്ടും കേന്ദ്രം ഒരുക്കും. കോവിഡ് പോസറ്റീവ് രോഗികളുടെ എണ്ണം കോഡൂര്‍ പഞ്ചായത്തില്‍ 115 ആണ്. വീടുകളില്‍ കഴിയാന്‍ പ്രയാസമായവര്ക്ക് ഈ കേന്ദ്രം ഏറെ ഗുണം ചെയ്യും. ഡോക്ടറുടെ സേവനവും മരുന്നും മറ്റു സൗകര്യങ്ങളും ഇവിടെ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുവാന്‍ അടിയന്തിര ഘട്ടത്തില്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ഡോക്ടര്‍മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആര് ആര് ടി മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മീറ്റിംഗ് ഇതിനകം ചേര്‍ന്നിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലെടുക്കുവാന് ഗ്രാമപഞ്ചായത്ത് സജ്ജമായതായി പ്രസിഡന്റ് റാബിയ ചോലക്കല്‍ , വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് , അജ്മല്‍ മുണ്ടക്കോട്, മുഹമ്മദലി ഉമ്മത്തൂര്‍ എന്നിവര്‍ അറിയിച്ചു. കാര്‍ഷിക സേന സൂപ്പര്‍വൈസര്‍ ഹനീഫ പാലക്കല്‍ , പ്രധാനാധ്യാപകന് അനില്‍ കുറുപ്പന് എന്നിവരും സന്നിഹിതരായിരുന്നു