കോവിഡ് മഹാമാരിക്കിടയിലും ഡയാലിസിസ് യൂണിറ്റിനെ ചേർത്ത് പിടിക്കാം: കെ ജി ഒ എ
തിരൂർ: കോവിഡ് മഹാമാരിക്കെതിരെ ശക്തമായി പോരാടുന്നതിനോടൊപ്പം തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനെ ചേർത്തുപിടിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരൂർ ഏരിയ 32-)0 സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഡയാലിസിസ് ടെക്‌നിഷ്യന്മാരുടെ ആകെയുള്ള 3 തസ്തികകളിലും എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.
കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്ക് കരുത്ത് പകരാൻ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമാവാൻ മുഴുവൻ സർക്കാർ ജീവനക്കാരോടും ആഹ്വാനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഓൺലൈനായി ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുഞ്ഞിമമ്മു പറവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിനയൻ എം വി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു. ഡോ ഹാരിഷ് ബാബു, മൃദുൽ വിനോദ്, സൈനുദ്ധീൻ, പി ഉണ്ണി, രാംജിലാൽ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ : വേലായുധൻ കെ പി (പ്രസിഡന്റ്), അബ്ദുൽ മഹ്‌റൂഫ് എച്ച് പി (സെക്രട്ടറി), ജനാർദ്ദനൻ എൻ (ട്രഷറർ)