തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, എ ആർ നഗർ, തേഞ്ഞിപ്പലം, ഉൾപ്പെടെ 17 സ്ഥലങ്ങളിൽ കൂടി നിരോധനാജ്ഞ

തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലും കലക്റ്റർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. 30 ന് രാത്രി 9 മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ.