മുൻ കൗൺസിലറും കുടുംബവും CPI യിൽ ചേർന്നു.


പൊന്നാനി: പതുപൊന്നാനിയിലെ ഐ എൻ എൽ സ്ഥാപക നേതാവും നീണ്ട വർഷകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്ന
പരേതനായ പാലക്കൽ എന്ന മക്കിൻ്റെ പുരക്കൽ കോയമോൻ എന്നവരുടെ ഭാര്യ പൊന്നാനി നഗരസഭയിൽ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സണുമായിരുന്ന PM സൈന കോയയും കുടുംബവും മറ്റു പത്തോളം കുടുംബങ്ങളും മുസ്ലിം ലീഗ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിൽ നിന്നും മാറി
സി പി ഐ യിൽ ചേർന്നു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. പ്രവർത്തകർക്ക്
സി പി ഐ പുതുപൊന്നാനി ബ്രാഞ്ച് സീകരണം നെൽകി…. പാർട്ടിയിലേക്ക് കടന്ന് വന്നവരേ സിപിഐ ജില്ലാ കമ്മറ്റി അംഗം എ.കെ ജബ്ബാർ ഹാരാർപണം നൽകി സ്വീകരിച്ചു.
എൽസി കമ്മറ്റി അംഗം
പി പി മുജീബ് റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി എ മൊയ്തുട്ടി സ്വാഗതം പറഞ്ഞു
എൽസി സെക്രട്ടറി കെ ബാവു യോഗം ഉൽഘാടനം ചെയ്തു.
പൊന്നാനി എൽ സി അസിസ്റ്റൻ്റ് സെക്രട്ടറി എവറസ്റ്റ് ലത്തീഫ്.
പാർട്ടിയുടെ വിവിധ സംഘടനകളെ പ്രധിനിതികരിച്ച്
പികെ ഖാലിദ് എസ് കെ മുഹമ്മദ്സുബൈർ
പാലക്കൽ ഹംസ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
കെ സലാം നന്ദി പറഞ്ഞു.