നാല് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ പുതിയ നാല് പഞ്ചായത്തുകളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വള്ളിക്കുന്ന്,ചാലിയാര്‍,ചോക്കാട്,തുവ്വൂര്‍ പഞ്ചയാത്തുകളിലാണ് നിരോധനാജ്ഞ. മെയ് 2ന് രാത്രി 9 മണി മുതല്‍ മെയ് 15 വരയൊണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനാജ്ഞ നിലവിലുള്ള മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും നിയന്ത്രണങ്ങള്‍ തുടരും.