ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍: മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും ഇനി മുതല്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കുറവും 300ലധികം ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകള്‍ക്കും ഇത് ബാധകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200ല്‍ കുറവ് കോവിഡ് രോഗികളുമുള്ള പ്രദേശങ്ങളും വാര്‍ഡ് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണാകും.500ല്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ താഴെയും മറിച്ചുമായ നഗരസഭകളും ഡിവിഷന്‍ തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം, മറ്റ് അവശ്യകാര്യങ്ങള്‍ക്ക് അല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാതൊരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്നും മുന്‍കരുതല്‍ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
മേല്‍ നിബന്ധകള്‍ പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍
വേങ്ങര, തേഞ്ഞിപ്പലം, മൂന്നിയൂര്‍, വള്ളിക്കുന്ന്, അങ്ങാടിപ്പുറം, എടപ്പാള്‍ പഞ്ചായത്തുകളിലും പൊന്നാനി, കൊണ്ടോട്ടി, പരപ്പനങ്ങാടി, മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളിലും ആക്ടീവ് കേസുകളുടെ എണ്ണം അഞ്ചൂറിന് മുകളിലാണ്. പെരുവള്ളൂര്‍, കണ്ണമംഗലം, കാളികാവ്, പോരൂര്‍, വണ്ടൂര്‍, തവനൂര്‍, വാഴക്കാട്, മൊറയൂര്‍, അബ്ദുറഹ്‌മാന്‍ നഗര്‍, കുറ്റിപ്പുറം, മാറഞ്ചേരി, കരുവാരക്കുണ്ട്, പുളിക്കല്‍, മാറാക്കര, മങ്കട, എടവണ്ണ, ഇരിമ്പിളിയം, വട്ടംകുളം, പള്ളിക്കല്‍, മാറഞ്ചേരി പഞ്ചായത്തുകളിലും വളാഞ്ചേരി, തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തിരൂര്‍, നിലമ്പൂര്‍ നഗരസഭകളിലും മൂന്നൂറിന് മുകളിലാണ് കോവിഡ് പോസറ്റീവ് രോഗികളുടെ എണ്ണം. എടരിക്കോട്, വാഴയൂര്‍, വളവന്നൂര്‍, ഊര്‍ങ്ങാട്ടിരി, വഴിക്കടവ്, പറപ്പൂര്‍, ചേലേമ്പ്ര, ചെറുകാവ്, പുറത്തൂര്‍, പുഴക്കാട്ടിരി, കോഡൂര്‍, പൂക്കോട്ടൂര്‍, ഒതുക്കുങ്ങല്‍, തിരുന്നാവായ, ആതവനാട്, മൂര്‍ക്കനാട്, നന്നമ്പ്ര, കാലടി, തൃപ്രങ്ങോട്, തൃക്കലങ്ങോട്, കാവനൂര്‍, കൂട്ടിലങ്ങാടി, അരീക്കോട്, പാണ്ടിക്കാട്, എടയൂര്‍, പൊന്മള, ചീക്കോട്് പഞ്ചായത്തുകളില്‍ 200ലധികം കോവിഡ് പോസറ്റീവ് രോഗികളുണ്ട്. തിരുവാലി, ചാലിയാര്‍, പെരുമണ്ണക്ലാരി പഞ്ചായത്തുകളില്‍ നൂറിലധികവുമാണ് ആക്ടീവ് കേസുകളുടെ എണ്ണം.