കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ 3,621 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.25 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,634 പേര് ആരോഗ്യ പ്രവര്‍ത്തകര്‍ 0 ഉറവിടമറിയാതെ 122 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 46,371 പേര് ആകെ നിരീക്ഷണത്തിലുള്ളത് 70,068 പേര്
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 09) 3,850 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3,634 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
70,068 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 46,371 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,550 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 217 പേരും 135 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 57 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഞായറാഴ്ച മാത്രം 3,621 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,55,706 ആയി. ഇതുവരെയായി ജില്ലയില്‍ 724 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുത്
കോവിഡ് വൈറസ് വ്യാപനം കടുത്ത വെല്ലുവിളിയാകുമ്പോള്‍ വൈറസ് ബാധിക്കാനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗികളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് തിരിച്ചറിഞ്ഞ് പരമാവധി വീടുകളില്‍ തന്നെ കഴിഞ്ഞ് സ്വയം സുരക്ഷിതരാകണമെന്നും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കണം. രണ്ട് മാസ്ക് ധരിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഞായറാഴ്ച (മെയ് 09) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 34
ആലങ്കോട് 21
ആലിപ്പറമ്പ് 29
അമരമ്പലം 23
ആനക്കയം 38
അങ്ങാടിപ്പുറം 117
അരീക്കോട് 45
ആതവനാട് 46
ഊരകം 24
ചാലിയാര്‍ 21
ചീക്കോട് 13
ചേലേമ്പ്ര 30
ചെറിയമുണ്ടം 05
ചെറുകാവ് 39
ചോക്കാട് 31
ചുങ്കത്തറ 40
എടക്കര 22
എടപ്പറ്റ 10
എടപ്പാള്‍ 123
എടരിക്കോട് 81
എടവണ്ണ 38
എടയൂര്‍ 33
ഏലംകുളം 23
ഇരിമ്പിളിയം 22
കാലടി 18
കാളികാവ് 11
കല്പകഞ്ചേരി 116
കണ്ണമംഗലം 31
കരുളായി 12
കരുവാരക്കുണ്ട് 08
കാവനൂര്‍ 17
കീഴാറ്റൂര്‍ 26
കീഴുപറമ്പ് 13
കോഡൂര്‍ 34
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 34
കോട്ടക്കല്‍ 56
കുറുവ 11
കുറ്റിപ്പുറം 49
കുഴിമണ്ണ 25
മക്കരപ്പറമ്പ് 21
മലപ്പുറം 371
മമ്പാട് 30
മംഗലം 20
മഞ്ചേരി 138
മങ്കട 49
മാറാക്കര 15
മാറഞ്ചേരി 22
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 47
മൂര്‍ക്കനാട് 22
മൂത്തേടം 15
മൊറയൂര്‍ 15
മുതുവല്ലൂര്‍ 11
നന്നമ്പ്ര 20
നന്നംമുക്ക് 20
നിലമ്പൂര്‍ 60
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 38
ഒഴൂര്‍ 10
പള്ളിക്കല്‍ 39
പാണ്ടിക്കാട് 45
പരപ്പനങ്ങാടി 18
പറപ്പൂര് 57
പെരിന്തല്‍മണ്ണ 90
പെരുമണ്ണ ക്ലാരി 26
പെരുമ്പടപ്പ് 17
പെരുവള്ളൂര്‍ 56
പൊന്മള 13
പൊന്മുണ്ടം 13
പൊന്നാനി 35
പൂക്കോട്ടൂര്‍ 15
പോരൂര്‍ 35
പോത്തുകല്ല് 04
പുലാമന്തോള്‍ 16
പുളിക്കല്‍ 41
പുല്‍പ്പറ്റ 18
പുറത്തൂര്‍ 35
പുഴക്കാട്ടിരി 14
താനാളൂര്‍ 20
താനൂര്‍ 69
തലക്കാട് 17
തവനൂര്‍ 26
താഴേക്കോട് 16
തേഞ്ഞിപ്പലം 44
തെന്നല 08
തിരുനാവായ 44
തിരുവാലി 22
തൃക്കലങ്ങോട് 18
തൃപ്രങ്ങോട് 20
തുവ്വൂര്‍ 03
തിരൂര്‍ 71
തിരൂരങ്ങാടി 41
ഊര്‍ങ്ങാട്ടിരി 42
വളാഞ്ചേരി 38
വളവന്നൂര്‍ 45
വള്ളിക്കുന്ന് 22
വട്ടംകുളം 20
വാഴക്കാട് 20
വാഴയൂര്‍ 23
വഴിക്കടവ് 46
വെളിയങ്കോട് 28
വേങ്ങര 70
വെട്ടത്തൂര്‍ 16
വെട്ടം 18
വണ്ടൂര്‍ 66