വ്യാപാരികളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണം. കുറുക്കോളി മൊയ്തീൻ
തിരൂർ: ചെറിയപെരുന്നാളിൻ്റെ സാഹചര്യത്തിൽ ഇന്നലെ വൈകുന്നേരം ആറ് മണി വരെ കടകൾ തുറക്കാനുള്ള പെർമിഷൻ ജില്ലാ കലക്ടർ നൽകിയിട്ടും പൊലീസ് പലയിടത്തും കടകൾ അടപ്പിക്കുകയും, വ്യാപാരികളുടെ പേരിൽ കേസെടുക്കുകയും, പിഴ അടപ്പിക്കുകയും ചെയ്തതായി അറിയുന്നു. കലക്ടറുടെ തീരുമാനം അറിയാൻ വൈകിയതിൻ്റെ പേരിൽ വ്യാപാരികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും, പിഴ തിരച്ച് നൽകാനും അധികൃതർ തയ്യാറാകണമെന്ന് നിയുക്തത എം.എൽ.എ കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു