Fincat

തിരൂർ നഗരസഭാ പ്രതിപക്ഷത്തിൻ്റെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി. 

 

തിരൂർ നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് നഗരസഭാ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ തിരൂരിലെ ആദ്യ കോവിഡ് റാപ്പിഡ് റസ്ക്യൂ ടീമിന്റെ  ഹെൽപ്പ് സെന്ററിന് തുടക്കമായി.

 

1 st paragraph

കോവിഡ് പോസിറ്റീവ് രോഗികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്താൽ എല്ലാ ദിവസവും വിദഗ്ദ ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് വഴി ചികിൽസയും കോവിഡ്‌ രോഗിക്കും കുടുബാംഗങ്ങൾക്കും മിതമായ നിരക്കിൽ തലേദിവസം ബുക്ക് ചെയ്‌താൽ പിറ്റേദിവസം 3 നേരം ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കുകയും

2nd paragraph

ഓക്സിജൻ നില താഴുന്ന രോഗികൾക് ഓക്സിജൻ ബെഡ് ഉള്ള ആശുപത്രി ലഭ്യമാകുന്നതുവരെ ഗുരുതരാവസ്ഥ തരണം ചെയ്യാൻ ഓക്സിജൻ ലഭ്യമാകുന്നു, യാത്രചെയ്യാൻ ബുദ്ധിമുട്ടുളവർക് ആർ ടി പി സി ആർ , ആന്റിജൻ ടെസ്റ്റുകൾ വീട്ടിലെത്തി ചെയ്‌ക്കൊടുക്കും.

എല്ലാ വീടുകളിലും ഹോമിയോ,ആയുർവേദ പ്രീതിരോധ മരുന്ന് കോവിഡ്‌ രോഗികൾക് അലോപ്പതി മരുന്നും സൗജന്യമായി നൽകുo.

കോവിഡ്‌ രോഗി രോഗവിമുക്തി നേടുമ്പോൾ അവരുടെ വീട് അനുവിമുക്തമാകുന്നു

കോവിഡ്‌ രോഗികൾക് അനുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന വിധം പാൾസോ ഓക്സി മീറ്റർ നൽകുന്നതടക്കമുള്ള സംവിധാനമടക്കമുള്ള ഹെൽപ്പ് സെൻറർവഴി നഗരസഭാ 31-ാം വാർഡിലെ ജനങ്ങൾക്ക് ലഭ്യമാകുകയെന്ന് വാർഡ് കൗൺസിലർ അഡ്വ. എസ്. ഗിരീഷ് അറിയിച്ചു.

 

തിരൂർ പോലീസ് ലൈനിലെ താരിഫ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച ഹെൽപ്പ് സെൻറർ

തിരൂർ തഹസിൽദാർ പി ഉണ്ണി ഡോ:സാജിത ഹിദ്രോസിൽ നിന്നും ഓക്സിജൻ യൂണിറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു . കേന്ദ്രത്തിലേക്കുള്ള കാറിന്റെ താക്കോൽ കാറുടമ സിയാസ് വള്ളിയങ്ങലിൽ നിന്നും വാർഡ് കൗൺസിലർ അഡ്വ:എസ് ഗിരീഷ് ഏറ്റുവാങ്ങി. ഹോമിയോ പ്രതിരോധമരുന്നിന്റെ വിതരണം ഏ ഹരിന്ദ്രനും,ആയുർവേദ മരുന്നിന്റെ വിതരണം കൃഷ്ണകുമാറും നിർവ്വഹിച്ചു.

കെ കൃഷ്ണൻ നായർ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു.രെഞ്ചുഷ സ്വാഗതവും,ജലജ നന്ദിയും പറഞ്ഞു.