തീരദേശം ഭീതിയിൽ, അടിയന്തിര സഹായം എത്തിക്കണം. കുറുക്കോളി മൊയ്തീൻ

തിരൂർ: കോവിഡ് ഭീതിക്ക് പുറമെ കാലവർഷവും ശക്തമായതോടെ തീരദേശം കടുത്ത ഭീതിയിലായി. പത്ത് വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. തിരൂർ മണ്ഡലത്തിലെ പറവണ്ണ, വേളാപുരം, തേവർ കടപ്പുറം, പുത്തങ്ങാടി, വാക്കാട് തുടങ്ങിയ പ്രദേശക്കളിൻ100 മീറ്ററോളം കരഭാഗം കടലെടുത്തു. ഇന്നലെ രാവിലെ മുതൽ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ പ്രദേശം സന്ദർശിച്ചു.തീരദേശത്ത് കനത്ത നഷ്ടങ്ങളാണുണ്ടായിട്ടുള്ളതെന്ന് കുറുക്കോളി പറഞ്ഞു.സർക്കാർ ശ്രദ്ധ അടിയന്തിരമായി പതിയണം.

നാലി കടകൾ, തോണി, തൊഴിലുപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡുകൾ, തൊഴിലുപകരണങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. പത്ത് ദിവസത്തിലധികമായി ജോലിക്ക് പോയിട്ടില്ല, അതിനിടയിൽ ഇത്തരം പ്രയാസങ്ങളും എത്തിയത്. മത്സ്യതൊഴിലാളികൾക്ക് വന്നിട്ടുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുകയും, തൊഴിലുപകരണം നൽകുകയും, സൗജന്യ റേഷൻ അനുവദിക്കുകയും ചെയ്യണമെന്ന് കുറുക്കോളി മൊയ്തീൻ സർക്കാറിനോടാവശ്യപ്പെട്ടു.നിയുക്ത എം.എൽ.എക്കൊപ്പം വെട്ടം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ മുഹമ്മദലി, കൺവീനർ ലത്തീഫ്, ലീഗ് സെക്രട്ടറി ഹസ്സൻ പരിയാപുരം, മെമ്പർമാരായ മെഹർഷ, സൈനുദ്ധീൻ, ബ്ലോക്ക് മെമ്പർ ഫൗസിയ, ഇർഫാന ഡാനിയൻ, ടി.പി.ഫാറൂഖ്, സിനി ഗണേശൻ, കുന്നത്ത് ഷഫീഖ്, ഖമറു മാസ്റ്റർ, സി.എം.ടി ഫാസിൽ, മൻസൂർ കാഞ്ഞിയൂർ എന്നിവരും ഉണ്ടായിരുന്നു.