പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഏഴു ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ,
ദുബായ്: ഏഴ് ലാബുകളിലെ കൊവിഡ് പരിശോധനാ ഫലങ്ങൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ, ദുബായിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിലെ 7 ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ.ആർടി–പിസിആർ പരിശോധനകൾ നടത്തുന്ന കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബുകൾ, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത് ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, അസാ ഡയഗ്നോസ്റ്റിക് സെന്റർ, 360 ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത് സർവീസസ്, എഎആർഎ ക്ലിനിക്കൽ ലാബറോട്ടറീസ് എന്നിവയിൽ നിന്നുള്ള ഫലമാണ് സ്വീകാര്യമല്ലെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചത്.യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ്കൊവിഡ് പരിശോധന; നിരക്കുകള്‍ കുറച്ചു ഇതിൽ നാലു ലാബുകളെ എയർ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നലെ മുതൽ മൂന്നു ലാബുകൾക്ക് കൂടി വിലക്കേർപ്പെടുത്തുകയായിരുന്നു. അംഗീകൃത പ്യുവർ ഹെൽത് ലാബുകളിൽ നിന്നു മാത്രം കാെവിഡ‍് പരിശോധന നടത്താൻ അധികൃതർ നിർദേശിച്ചു. വിവരങ്ങൾ screening.purehealth.ae എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.കൂടാതെ യുഎഇയിലേയ്ക്ക് വരുന്ന 12 വയസിന് മുകളിലുള്ളവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനകം ലഭിച്ച കൊവിഡ്19 ആർടി–പിസിആർ നെഗറ്റീവ് സർടിഫിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി കൈയിൽ കരുതണം. സാമ്പിൾ/ സ്വാബ് ശേഖരിച്ചതു മുതലുള്ള 96 മണിക്കൂറാണ് കണക്കാക്കുന്നത്. അതേസമയം ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുള്ളവരെ യുഎഇ യാത്രയ്ക്കുള്ള കൊവിഡ് ആർടി–പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പരിശോധനാ ഫലം ഇംഗ്ലീഷിലോ ആ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടത്തിയതോ ആയിരിക്കണം. കൂടാതെ, ഹെൽത് കെയർ അധികൃതറുടെ പേര്, ബന്ധപ്പെടേണ്ട വിലാസം, ഒപ്പ്, മുദ്ര എന്നിവ പതിച്ചിരിക്കണം.