ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നാളെ മുതല്‍
ജില്ലയില്‍ 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നാളെ (മെയ് 17) മുതല്‍ നല്‍കും. കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും ശനിയാഴ്ച്ച രാത്രിയോടെ ജില്ലാ ആസ്ഥാനത്തെത്തിച്ച 46000 ഡോസ് കോവി ഷീല്‍ഡും 18200 ഡോസ് കൊവാക്‌സിനും ജില്ലയിലെ 115 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൈമാറിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന പറഞ്ഞു. 18 നും 44 വയസ്സിനും ഇടയില്‍ പ്രായമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍, കാന്‍സര്‍ , വൃക്ക രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ച കോവി ഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വിവരങ്ങളും രോഗങ്ങളും വ്യക്തമാക്കുന്നതും അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതുമായ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം മുന്‍ഗണനയും വാക്‌സീന്റെ ലഭ്യതയും അനുസരിച്ച് വാക്‌സീ നേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ എസ് എം എസിലൂടെ അറിയിക്കും. തുടര്‍ന്ന് വാക്‌സീന്‍ കേന്ദ്രത്തില്‍ അപ്പോയ്‌മെന്റ് എസ് എം എസ് , തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വാക്‌സീന്‍ സ്വീകരിക്കാം. രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, അനുബന്ധ രോഗങ്ങളുടെ പട്ടിക എന്നിവ http://www.dhs.kerala.gov.in
http://www.arogyakeralam.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.