Fincat

സ്വർണവില കുതിക്കുന്നു.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 1300 രൂപയിലേറെയാണ് വർധനവുണ്ടായത്.

1 st paragraph

അന്തർദേശീയ വിപണിയിലാകട്ടെ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം വർധിച്ച് 1,868.89 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. പണപ്പെരുപ്പ ഭീഷണയും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു.

 

2nd paragraph

കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വർധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.