കോവിഡ് പ്രതിരോധം: തിരുന്നാവായ പഞ്ചായത്തിൽ എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു.

തിരുന്നാവായ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുന്നാവായ പഞ്ചായത്ത്തല ആർ ആർ ടി അവലോകന യോഗം കുത്ത് കല്ല് ആരോഗ്യ കേന്ദ്രം ഹാളിൽ നടന്നു. തിരുർ മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീർ ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സമയത്തും പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, നിയമപാലകർ , ആർ ആർ ടി വളണ്ടിയർ എന്നിവരുടെ സേവനത്തെ എം എൽ എ പ്രത്യേകം അഭിനന്ദിച്ചു.പഞ്ചായത്തിലെ വാർഡ് തല ആർ ആർ ടി ഗ്രൂപ്പുകൾ കൂടുതൽ കാര്യക്ഷമമാക്കുവാനും ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ കിറ്റുകളും നൽകുവാനും തീരുമാനമായി. ആവശ്യമെങ്കിൽ കൊടക്കൽ സി എസ് ഐ  മിഷൻ ഹോസ്പിറ്റൽ സി എഫ് എൽ ടി സി ആയി സജ്ജീകരിക്കും. നിലവിലെ മൂന്ന് ഡി സി സി കളുടെ സൗകര്യം അപര്യാപ്തമാണെങ്കിൽ  കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും.ആരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം കണ്ടെത്തുന്നതിനും രോഗികളെ പരിശോധിക്കുന്നതിന് മൊബൈൽ യൂണിറ്റ് ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് ആവശ്യമായ ഫണ്ട് വകയിരുത്തും. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത്  സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരുർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. മുഹമ്മദ് കോയ, ആനി ഗോഡ് ലീഫ് , ടി.വി. റംഷീദ ടീച്ചർ , സ്റ്റാറ്റിങ്ങ് കമ്മറ്റി അധ്യക്ഷൻമാരായ നാസർ ആയപ്പള്ളി , മാമ്പറ്റ ദേവയാനി, വി.സീനത്ത് ജമാൽ, പഞ്ചായത്തo ഗങ്ങളായ  സൂർപ്പിൽ ബാവ ഹാജി, ഇ.പി. മൊയ്തീൻ കുട്ടി,  തിരുർ എസ്.ഐ. പി.ഡി. ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ: സലിം ഇസ്മായിൽ , ഹെൽത്ത് ഇൻസ്പെക്ടർ കെ.ദേവദാസ്, വില്ലേജ് ഓഫീസർ വി. അനുജിത്ത് , വി ഇ ഒ.പി. ബാബു മോൻ, നോഡൽ ഓഫീസർ എം.ടി. നന്ദിത ,ഹെൽപ് ഡെസ്ക് കോർഡിനേറ്റർ പി. ഖമറുദ്ധീർ സംസാരിച്ചു.