Fincat

ടൗട്ടെ പോയി, ‘യാസ്’ വരുന്നു ; കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

23 ഓടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ഇത് ചുഴലിക്കാറ്റായി മാറിയാൽ ‘യാസ്’ എന്ന പേരില്‍ അറിയപ്പെടും.

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ദുരിതം അവസാനിക്കും മുമ്പ് കേരള തീരത്ത് വീണ്ടും ആശങ്കയായി യാസ് ചുഴലിക്കാറ്റ്. മേയ് 23 ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. കേരള തീരത്ത് വീണ്ടും ശക്തമായ മഴയ്ക്കും കടല്‍ ക്ഷോഭത്തിനും വഴിയൊരുക്കുന്നതാകും ഇത്.

1 st paragraph

23 ഓടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ഇത് ചുഴലിക്കാറ്റായി മാറിയാൽ ‘യാസ്’ എന്ന പേരില്‍ അറിയപ്പെടും. യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 26 മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ്.

2nd paragraph

ടൗട്ടെ വിതച്ച ദുരിതം ഒഴിയുന്നതിനുമുമ്പാണ് യാസിന്‍റെ കടന്നുവരവ് എന്നത് കേരളത്തിന്‍റെ ആശങ്കയേറ്റുന്നത്. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണ് നിലവിലെ നിർദേശം. യാസ് എത്തിയാല്‍ കടൽക്ഷോഭം രൂക്ഷമായേക്കും.