പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു.

താനൂർ: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ആശുപത്രി വിട്ട വി അബ്ദുറഹ്മാന്‍ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചതായി സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും.