കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
കുവൈത്ത് സിറ്റി : മെയ് 20, കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഇത് സംബന്ധിച്ച് മുൻസിപ്പൽ ഡയരക്റ്റർ അഹമ്മദ് അൽ മഫൂഹി ഇന്ന് പുറപ്പെടുവിച്ച പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണു.
1.ഉപഭോക്താക്കൾക്ക് രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ മാത്രമാണു റെസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുകയുള്ളൂ.
2 റെസ്‌റ്റോറന്റുകളിലും കഫേകളിലും തിരക്ക് കുറക്കുന്നതിനു ഉപഭോക്താക്കൾ മുൻ കൂർ അപ്പോയിന്റ്‌മെന്റ് വഴി ടേബിളുകൾ ബുക്ക് ചെയ്യണം.
3.രാത്രി എട്ടു മണിക്കുശേഷം ബാഹ്യ ഓര്‍ഡറുകള്‍ക്കും ഡെലിവറി സര്‍വീസിനും മാത്രമാണ് അനുമതി.
4.പേപ്പര്‍ കറന്‍സികളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രോണിക് പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കുക.
5. ജോലിക്ക് പോകുന്നതിന് മുമ്പും ജോലി സ്ഥലത്തും തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
6.ഓരോ ഉപഭോക്താവിനേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്ത് പ്രവേശിപ്പിക്കാൻ പാടുള്ളൂ..
7.ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലം ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും ഉണ്ടായിരിക്കണം.
8. സ്ഥാപനത്തിലെ സാമഗ്രികൾ ഇടക്കിടെ അണു വിമുക്തമാക്കുക.
ഈ മാസം 22 മുതലാണു റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുന്നത്.