വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി

വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി, പരിശോധന നടത്തിയ 9 കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപെടിയെടുത്തു

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക്തല സ്‌ക്വാഡ് ചെരണി, ചെങ്ങര, കാവനൂര്‍, എളയൂര്‍, അരീക്കോട് എന്നിവടങ്ങളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും റേഷന്‍കടകളിലും പരിശോധന നടത്തി. വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി, പരിശോധന നടത്തിയ 9 കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപെടിയെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ രാജീവ് അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മോഹനന്‍, സുനില്‍ ദത്ത് എന്നിവര്‍ പങ്കെടുത്തു