Main Banner

മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കുന്നത് കുഞ്ഞാലിക്കുട്ടിയല്ല: മന്ത്രി വി.അബ്ദുറഹ്മാൻ

തിരൂർ: കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി തിരൂരിലെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

1 st paragraph

ന്യൂനപക്ഷ ക്ഷേമവകുപ്പ് തനിക്കാണ് എന്നത് മാധ്യമ സൃഷ്ടിയാണ്. ഈ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും.

തനിക്ക് ലഭിച്ച പ്രധാന വകുപ്പ്  റെയില്‍ ആണ്‌. കായികം, വഖഫ് എന്നിവയാണ് മറ്റു വകുപ്പുകളെന്നും മന്ത്രി പറഞ്ഞു.

2nd paragraph

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അബ്ദുറഹിമാന്‍ തിരൂരിലെ വീട്ടിലെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും വീടിനു സമീപം എത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കിട്ടു.