കോവിഡ് 19: ജില്ലയില്‍ 5,040 പേര്‍ക്ക് രോഗമുക്തി; 2,533 പേര്‍ക്ക് രോഗം
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 27.34 നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,456 പേര് ഉറവിടമറിയാതെ 60 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 43,569 പേര് ആകെ നിരീക്ഷണത്തിലുള്ളത് 66,150 പേര്
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 24) 5,040 പേര് കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,20,491 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,533 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27.34 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,456 പേര്‍ക്കും 60 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 785 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.
66,150 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 43,569 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,559 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 261 പേരും 226 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 779 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
ലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയരാകണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അത് മറച്ചുവെക്കാതിരിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുമാണ്. സ്വകാര്യ ലാബുകളിലുള്പ്പടെ കോവിഡ് ടെസ്റ്റിന് വിധേയരാകുന്നവര്‍ ഫലം ലഭ്യമാകുന്നത് വരെ നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മെയ് 24 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 06
ആലങ്കോട് 11
ആലിപ്പറമ്പ് 10
അമരമ്പലം 22
ആനക്കയം 08
അങ്ങാടിപ്പുറം 19
അരീക്കോട് 33
ആതവനാട് 26
ഊരകം 23
ചാലിയാര്‍ 04
ചീക്കോട് 32
ചേലേമ്പ്ര 49
ചെറിയമുണ്ടം 15
ചെറുകാവ് 16
ചോക്കാട് 81
ചുങ്കത്തറ 02
എടക്കര 17
എടപ്പറ്റ 13
എടപ്പാള്‍ 22
എടരിക്കോട് 14
എടവണ്ണ 62
എടയൂര്‍ 12
ഏലംകുളം 06
ഇരിമ്പിളിയം 10
കാലടി 65
കാളികാവ് 07
കല്പകഞ്ചേരി 28
കണ്ണമംഗലം 13
കരുളായി 13
കരുവാരക്കുണ്ട് 75
കാവനൂര്‍ 35
കീഴാറ്റൂര്‍ 04
കീഴുപറമ്പ് 06
കോഡൂര്‍ 19
കൊണ്ടോട്ടി 35
കൂട്ടിലങ്ങാടി 18
കോട്ടക്കല്‍ 21
കുറുവ 04
കുറ്റിപ്പുറം 08
കുഴിമണ്ണ 09
മക്കരപ്പറമ്പ് 04
മലപ്പുറം 96
മമ്പാട് 18
മംഗലം 10
മഞ്ചേരി 57
മങ്കട 24
മാറാക്കര 05
മാറഞ്ചേരി 10
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 75
മൂര്‍ക്കനാട് 09
മൂത്തേടം 05
മൊറയൂര്‍ 09
മുതുവല്ലൂര്‍ 28
നന്നമ്പ്ര 03
നന്നംമുക്ക് 27
നിലമ്പൂര്‍ 43
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 07
ഒഴൂര്‍ 09
പള്ളിക്കല്‍ 18
പാണ്ടിക്കാട് 12
പരപ്പനങ്ങാടി 08
പറപ്പൂര് 20
പെരിന്തല്‍മണ്ണ 27
പെരുമണ്ണ ക്ലാരി 10
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 30
പൊന്മള 45
പൊന്മുണ്ടം 16
പൊന്നാനി 78
പൂക്കോട്ടൂര്‍ 03
പോരൂര്‍ 25
പോത്തുകല്ല് 03
പുലാമന്തോള്‍ 06
പുളിക്കല്‍ 26
പുല്‍പ്പറ്റ 43
പുറത്തൂര്‍ 03
പുഴക്കാട്ടിരി 26
താനാളൂര്‍ 75
താനൂര്‍ 66
തലക്കാട് 09
തവനൂര്‍ 38
താഴേക്കോട് 12
തേഞ്ഞിപ്പലം 10
തെന്നല 16
തിരുനാവായ 31
തിരുവാലി 36
തൃക്കലങ്ങോട് 13
തൃപ്രങ്ങോട് 01
തുവ്വൂര്‍ 43
തിരൂര്‍ 55
തിരൂരങ്ങാടി 34
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 08
വളവന്നൂര്‍ 88
വള്ളിക്കുന്ന് 36
വട്ടംകുളം 32
വാഴക്കാട് 05
വാഴയൂര്‍ 47
വഴിക്കടവ് 07
വെളിയങ്കോട് 11
വേങ്ങര 29
വെട്ടത്തൂര്‍ 44
വെട്ടം 05
വണ്ടൂര്‍ 37