ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വിപുലമായി സജ്ജീകരിച്ച വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു.ഗ്രാമപഞ്ചായത്ത് തലത്തിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചത്.
കോവിഡ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കി സാഹയിക്കുന്നതിന് 24 മണിക്കൂരും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും കോവിഡ് വാര്‍ റുമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.ഇരിമ്പിളിയം വലിയകുന്ന് എച്ച്.എ.എല്‍.പി സ്‌കൂളിലാണ് വാര്‍ റൂം സജ്ജികരിച്ചിട്ടുള്ളത്.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.ടി ഉമ്മുകുത്സു ടീച്ചറിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റര്‍ വാര്‍റൂ പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചു.
ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമീര്‍ വി.ടി,മുഹമ്മദ് എന്‍,ഭരണസമിതി അംഗങ്ങളായ ഷഹനാസ് പി.ടി,ഫസീല ടീച്ചര്‍,ജസീന,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി നൂര്‍,ചാര്‍ജ്ജ് ഓഫീസര്‍ ഖാലിദ്,അധ്യാപകരായ മുഹമ്മദ് ഫൈസല്‍,മുനവ്വര്‍ കെ.ബി,രാമകൃഷ്ണന്‍ പി,ഹംസ കെ,നാരായണന്‍,വിനുപുല്ലാനൂര്‍, ഷഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.