ലക്ഷദ്വീപ് വിഷയം ; സർവ്വ കക്ഷി മുന്നേറ്റത്തിന് ശ്രമിക്കും . നാളെ ദേശീയ പ്രതിഷേധം
ലക്ഷദ്വീപ് വിഷയത്തിൽ സർവ്വ കക്ഷി ധാരണക്ക് പാർട്ടി ശ്രമം നടത്തും . രാജ്യതാൽപര്യത്തെ മുൻ നിർത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം . നാളെ ഈ വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി ദേശ വ്യാപക പ്രതിഷേധ ദിനമായി ആചരിക്കും . വൈകുന്നേരം നാല് മണിക്ക് വീടുകളിൽ പ്ളക്കാർഡ് പിടിച്ച് ഓരോ കുടുംബങ്ങളും ഈ പ്രതിഷേധത്തിൻറെ ഭാഗമാകണം .
കോവിഡ് ചട്ടം പാലിച്ച് എല്ലാവരോടും അണി ചേരാൻ പാർട്ടി ആഹ്വാനം ചെയ്തു . ലക്ഷദ്വീപ് ജനത ഒറ്റക്കല്ലെന്ന് സന്ദേശവും ഇതിലൂടെ നൽകണം . ഈ വിഷയത്തിൽ പ്രചരണ പ്രക്ഷോഭ പരിപാടികൾൾ സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ഉൾപ്പെടെ പോഷക ഘടകങ്ങൾക്കും ദേശീയ കമ്മിറ്റി യോഗം നിർദ്ദേശം നൽകി .