Fincat

10 സെക്കൻഡിൽ കൂടുതൽ സമയം ടോൾ പിരിക്കുന്നതിന് ചെലവിടരുത് 

100 മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ നിരനിരയായി കിടക്കുന്നുണ്ടെങ്കിൽ ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിട്ട് ക്യൂവിന്റെ നീളം 100 മീറ്റർ ലേക്ക് കുറയ്ക്കണം

ടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി. ടോൾ പ്ലാസകളിൽ  10 സെക്കൻഡിൽ ഏറെ കൂടുതൽ സമയം ടോൾ പിരിക്കുന്നതിന് ചെലവിടരുത്  എന്നാണ്  ആണ് പ്രധാന നിർദ്ദേശം. വാഹനങ്ങളുടെ ക്യൂ 100 മീറ്ററിൽ കൂടരുതെന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. 100 മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ നിരനിരയായി കിടക്കുന്നുണ്ടെങ്കിൽ ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിട്ട് ക്യൂവിന്റെ നീളം 100 മീറ്റർ ലേക്ക് കുറയ്ക്കണമെന്നും നാഷണൽ ഹൈവേ അതോറിറ്റി നിർദ്ദേശിച്ചു.

1 st paragraph

ഇതിനായി ടോൾപ്ലാസയിൽ നിന്നും 100 മീറ്റർ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം. ടോൾ പ്ലാസ കളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് വിലയിരുത്തൽ