മൊബൈല്‍, കണ്ണട കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം; ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചു

ചൊവ്വ, ശനി ദിവസങ്ങളിലാണ് ഈ കടകള്‍ക്ക് തുറക്കാൻ അനുമതി.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സർക്കാർ. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാനാണ് അനുമതി നൽകിയിരിക്കവുന്നത്.

ചൊവ്വ, ശനി ദിവസങ്ങളിലാണ് ഈ കടകള്‍ക്ക് തുറക്കാൻ അനുമതി. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അതേസമയം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല.