കര്‍ഷകന് ആശ്വാസം പകര്‍ന്ന് വീണ്ടും തുവ്വക്കാട് യൂത്ത് കെയര്‍

തുവ്വക്കാട് : അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയിലും ട്രിപ്പിള്‍ ലോക്‌ഡോള്‍ കാരണവും വിളവെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടില്ലായ കപ്പ കര്‍ഷകന് ആശ്വാസമായി തുവ്വക്കാട് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍.

കര്‍ഷകനില്‍ നിന്നും കപ്പ വിലക്ക് വാങ്ങി ഇവ സൗജന്യമായി വാര്‍ഡിലും അതിഥി തൊഴിലാളികള്‍ക്കും വിതരണം ചെയ്തു. കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടന്‍ സൗജന്യ കപ്പ വിതരണം ഉദ്ഘാടനം ചെയ്തു.പി കെ ഷാക്കിര്‍ തുവ്വക്കാട് അദ്ധ്യക്ഷത വഹിച്ചു.കുളത്തിങ്ങല്‍ ഉമ്മര്‍ , വി സുനില്‍ ബാബു , സിയാദ് കെ പി , ഷബീര്‍ മടശ്ശേരി , അസ്‌ക്കാന്‍ പി , നൗഫല്‍ മൊട്ടക്കുന്ന് , അഷ്‌റഫ് കെ നേതൃത്വം നല്‍കി.കോവിഡ് ബാധിതരുടെയും അര്‍ഹമായവരുടെയും വീടുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്തു