വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതി അറസ്റ്റിൽ
സംഭവത്തിന് പിന്നിൽ പ്രദേശവാസിയാണെന്നും ഇയാൾ തന്നെയും കുടുംബത്തിനും നേരെ നിരന്തരം ഭീഷണി മുഴക്കാറുണ്ടെന്നും ഫാറൂഖ് സംഭവത്തിന് ശേഷം പൊലീസിൽ മൊഴി നൽകിയിരുന്നു.
തിരൂർ: വെട്ടം വാക്കാട് ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53 എ 2202 നമ്പർ ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫാറൂഖിൻ്റെ പ്രദേശവാസിയായ ഏഴുകുടിക്കിൽ അജ്മൽ ബാബു (23)വിനെയാണ് തിരൂർ
തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി. പി ഫർഷാദിൻെറ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രദേശത്തെ പണിതീരാത്ത വീട്ടിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മെയ് 19ന് രാത്രി രണ്ട് മണിയോടെയാണ് സംഭവം.മത്സ്യ തൊഴിലളിയായ ഫാറൂഖിൻെറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് ആശുപത്രിപടി പെട്രോൾപമ്പിന് സമീപത്തെ റോഡരികിൽ വച്ചാണ് പെട്രോൾ ഒഴിച്ച് തീയിട്ട് നശിപ്പിത്. അഗ്നിക്കിരയാക്കിയ ബൈക്കിൽ നിന്നും മറ്റൊരു വാഹനത്തിൽ നിന്നും ശേഖരിച്ച പെട്രോൾ ഒഴിച്ചാണ് ബൈക്ക് കത്തിച്ചത്.
സംഭവത്തിന് പിന്നിൽ പ്രദേശവാസിയാണെന്നും ഇയാൾ തന്നെയും കുടുംബത്തിനും നേരെ നിരന്തരം ഭീഷണി മുഴക്കാറുണ്ടെന്നും ഫാറൂഖ് സംഭവത്തിന് ശേഷം പൊലീസിൽ മൊഴി നൽകിയിരുന്നു.
സി.ഐക്ക് പുറമെ എസ് ഐ ജോർജ്, ജിതിൻ വാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അഭിമന്യു, ഷെറിൻ ജോൺ, വൈശാഖ്, ദിൽജിത്ത്, അജിത്ത്, ആൻറണി, ദനേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.