കരിപ്പൂരിൽ സ്വർണവേട്ട; 1.65 കോടി രൂപയുടെ സ്വർണം പിടികൂടി.
സ്വർണം എമർജൻസി ലാമ്പിനുള്ളിലായിരുന്നു ഒളിപ്പിച്ചത്.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. കരിപ്പൂരിലെ എയർ കസ്റ്റംസ് ഇൻറലിജൻസും കോഴിക്കോട് ഡയറക്ടററ്റേ് ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.െഎ) ചേർന്നാണ് 3.3 കിലോഗ്രാം സ്വർണം പിടിച്ചത്. ജിദ്ദയിൽനിന്ന് ഷാർജ വഴി എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ രണ്ട് കോഴിക്കോട് സ്വദേശികളിൽനിന്നും മഞ്ചേരി സ്വദേശിയിൽനിന്നുമാണ് സ്വർണം കണ്ടെടുത്തത്.
സ്വർണം എമർജൻസി ലാമ്പിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ജോ. കമീഷണർ വൈഗേഷ് കുമാർ സിങ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, ഗഗൻദീപ് രാജ്, എം. ഉമാദേവി, ശിവാനി, ഇൻസ്പെക്ടർമാരായ സുമിത് നെഹ്റ, ടി.എസ്. അഭിലാഷ്, ഹെഡ് ഹവിൽദാർമാരായ കെ.സി. മാത്യു, പി. മനോഹരൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.