Fincat

പന്നി ഫാമിൽ സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി.

പട്ടാമ്പി: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവർത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള ബന്തവസ് റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വിപണിയിൽ അരക്കോടിക്ക് മുകളിൽ വിലവരുന്ന 125 കിലയോളം കഞ്ചാവ് പിടികൂടി. തൃത്താല തച്ചറംകുന്ന് മൊയിദീൻ മകൻ 39 വയസ്സുള്ള അമീർ അബ്ബാസിനെ അറസറ്റ് ചെയ്തു. .

തൃത്താല എക്സൈസ് റേഞ്ചിന് കൈമാറി. പരിശോദനയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ടി അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ,

എസ്. മധുസൂദൻ നായർ,പ്രിവന്റീവ് ആഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുബിൻ, എസ് .ഷംനാദ്, അർ .രാജേഷ്, കെ മുഹമ്മദ് അലി ,എൻ. എൽ. അഖിൽ, രജിത്ത് ആർ നായർ എക്‌സൈസ് ഡ്രൈവറായ രാജീവ് എന്നിവരും പങ്കെടുത്തു